ഭാരതത്തെ തകര്‍ക്കാന്‍ ഒരു അധോലോക സംഘം പ്രവര്‍ത്തിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള. തീവ്രവാദ ശക്തികളുടെ പിന്ബലത്തോട് കൂടിയെത്തുന്ന ഒരുപറ്റം ആളുകളാണ് ശബരിമല സന്ദര്‍ശിക്കുന്നതും അവിടെ വിശ്വാസികളാണെന്ന് പറഞ്ഞ് മലയാള മാസം ഒന്നാം തീയതി മുതല്‍ എത്തുന്നതും. അധോലോകത്തിന്റെ സന്തതികളാണ് അവരെന്നും ദര്‍ശനത്തിനെത്തിയ യുവതികളെ ബിജെപി അധ്യക്ഷന്‍ വിശേഷിപ്പിച്ചു. അവര്‍ ആസൂത്രിതമായാണ് പ്രവര്‍ത്തിക്കുന്നത്. ശബരിമലയില്‍ വന്നവരുടെ ചരിത്രമെടുത്താല്‍ അധോലോകത്തിന്റെ ആസൂത്രിതമായ ശ്രമം കാണാനാകും. ആ ശ്രമത്തിന് പിന്തുണ നല്‍കുന്നത് പൊലീസ് സംവിധാനവും ഭരണ സംവിധാനവുമാണ്. എകെജി സെന്ററില്‍ ഇതെല്ലാം ആസുത്രണം ചെയ്യുന്ന ശക്തികളുടെയും ഇവരുടെ പങ്കും പകല്‍ പോലെ വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് എന്‍ഐഎ, സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ ഈ വിഷയങ്ങള്‍ അന്വേഷിക്കണം. അതിന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന വ്യവസ്ഥയുണ്ടെന്നും ശ്രീധരന് പിള്ള പറഞ്ഞു.
Comments