ശബരിമലയില്‍ സര്‍ക്കാര്‍ ഡബിള്‍ റോള്‍ കളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ സർക്കാരിന്റെ ഡബിൾ റോളാണ് പ്രശ്നങ്ങൾക്ക് കാരണം. സുപ്രീംകോടതി വിധിയുടെ പുനഃപരിശോധനാ ഹർജി കോടതിയുടെ പരിഗണനയിൽ ഇരിക്കെ ഇങ്ങനെ ഒക്കെ ചെയ്യണ്ട കാര്യമുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. പോലീസിനെ ആരാണ് നിയന്ത്രിക്കുന്നത്. ഭക്ത ജനങ്ങളുടെ വികാരമാണ് ഇവിടെ കണ്ടതെന്നും ഇനിയും ശബരിമലയില്‍ ഇത്തരം നാടകം ആവർത്തിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. ഇന്നലെയും ഇന്നും നടന്ന നാടകം അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
Comments