കേരളാ പൊലീസ് സുരക്ഷ ഒരുക്കിയാല്‍ വീണ്ടും ശബരിമല കയറാന്‍ തയ്യാറെന്ന് മനിതി സംഘം നേതാവ് ശെൽവി. കേരള പൊലീസ് സുരക്ഷയിലാണ് മധുരയിൽ നിന്ന് ശബരിമലയിലേക്ക് യാത്ര ആദ്യ യാത്ര നടത്തിയത്. മൂന്ന് കേരളാ പൊലീസ് ഉദ്യോഗസ്ഥർ വാനിൽ ഉണ്ടായിരുന്നുവെന്നും ശെല്‍വി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരള പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്ത് കൊണ്ടു പോകുന്ന രീതിയായിരുന്നു തങ്ങളെ ശബരിമലയിലേക്ക് കൊണ്ടുവന്നത്. നേരത്തെ തീരുമാനിച്ചതില്‍ നിന്നും വ്യത്യസ്തമായി കാര്യങ്ങള്‍ മാറിയത് പൊലീസിന്റെ ഇടപെടലിലൂടെയായിരുന്നുവെന്നും ശെല്‍വി പറഞ്ഞു.
Comments