തെരഞ്ഞെടുപ്പ് തോല്‍വിക്ക് ബി ജെ പി നേതൃത്വത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രംഗത്ത്. എം പിമാരുടെയും എം എല്‍ എമാരുടെയും മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടി അധ്യക്ഷനാണെന്ന് ഇന്റിലിജന്‍സ് ബ്യൂറോയുടെ വാര്‍ഷിക സമ്മേളനത്തിൽ ഗഡ്കരി പറഞ്ഞു. മോദി കപട വാഗ്ദാനങ്ങളുടെ ആശാനെന്ന് പ്രതിപക്ഷം വിമര്‍ശിക്കുമ്പോള്‍ 15 ലക്ഷം രൂപ അക്കൗണ്ടിലിടുമെന്ന് വാക്ക് നല്‍കിയത്, നടപ്പാക്കാനാവില്ലെന്ന ഉറപ്പോടെയാണെന്ന് നിതിൻ ഗഡ്കരി നേരത്ത തുറന്നു പറഞ്ഞിരുന്നു.
Comments