ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ മൂന്നുദ്വീപുകള്‍ക്ക് പുനര്‍നാമകരണം ചെയ്യാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. റോസ് ദ്വീപ്, നീല്‍ ദ്വീപ്, ഹാവ്ലോക്ക് ദ്വീപ് എന്നിവയുടെ പേരുകളാണ് മാറ്റുന്നത്. ഇവയുടെ പേരുകള്‍ യഥാക്രമം നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ്, ഷഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നിങ്ങനെയാണ് മാറ്റുന്നത്. സ്വാതന്ത്ര്യ സമരസേനാനി നേതാജി സുഭാഷ് ചന്ദ്ര ബോസ് പോര്‍ട്ട് ബ്ളെയറില്‍ 1943 ഡിസംബര്‍ മുപ്പതിന് ദേശീയപതാക ഉയര്‍ത്തിയതിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ദ്വീപുകള്‍ പുനര്‍നാമകരണം ചെയ്യുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
Comments