മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍വീസിലും സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗഹ്‌ലോതാണ് രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ച് സംസാരിച്ചത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. വോട്ടിങും ബില്‍ അവതരണവും ഒരു ദിവസം സാധിക്കില്ല. ബില്‍ പൂര്‍ണമല്ല. എന്താണ് നിങ്ങള്‍ക്ക് ഇത്ര ധൃതിയെന്നും കോണ്‍ഗ്രസ് നേതാവ് മധുസൂദനന്‍ മിസ്ത്രി ചോദിച്ചു. ബില്ലില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ടു മണി വരെ നിര്‍ത്തിവെച്ചു.
Comments