മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി ഒ സൂരജിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടി. എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റേതാണ് നടപടി. 8 കോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടു കെട്ടിയത്. സംസ്ഥാന വിജിലൻസ് നടത്തിയ അന്വേഷണത്തിന്‍റെ തുടർച്ചയായിട്ടായിരുന്നു എൻഫോഴ്സ്മെന്‍റ് അന്വേഷണം. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കണ്ടെത്തൽ. നാല് വാഹനങ്ങൾ, 13 ഇടങ്ങളിലെ സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.
Comments