ദേശീയ പണിമുടക്കിന്റെ രണ്ടാംദിവസം തിരുവനന്തപുരത്തെ എസ്.ബി.ഐ. ട്രഷറി ബ്രാഞ്ചിനു നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. എന്‍.ജി.ഒ. യൂണിയന്‍ നേതാക്കളായ അശോകന്‍, ഹരിലാല്‍ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ ഇരുവരും പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ട്രഷറി ഡയറക്ടറേറ്റിലെ സീനിയര്‍ അക്കൗണ്ടന്റാണ് അശോകന്‍. ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറേറ്റിലെ അറ്റന്‍ഡറാണ് ഹരിലാല്‍. ഇരുവരെയും ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും.
Comments