എകെ ആൻറണിയുടെ മകനെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി നിയമിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്ത്. സംഘടനക്ക് വേണ്ടി വർഷങ്ങളായി പ്രവർത്തിച്ചവരെ തഴഞ്ഞ് വീണ്ടും മക്കൾ രാഷ്ട്രീയം നടപ്പാക്കുകയാണെന്നാണ് വിമർശനം. കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം എകെ ആൻറണിയുടെ മകൻ അനിൽ ആൻറണിയെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി കഴിഞ്ഞ ദിവസമാണ് നിയമിച്ചത്. കെപിസിസി അധ്യക്ഷൻ ദില്ലിയിൽ വിളിച്ച വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
Comments