ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താനായി ഹയര്‍ എജ്യൂക്കേഷന്‍ ഫണ്ടിങ് ഏജന്‍സി 5310 കോടി രൂപ അനുവദിച്ചു. ഐഐടി, ഐഐഎം, ഐഐഎസ്സി, എന്‍ഐടി എന്നിവയുള്‍പ്പടെ പത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും 44 കേന്ദ്രീയ വിദ്യാലയങ്ങളുമാണ് പുതിയതായി തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. പുതുതായി വരുന്ന 44 കേന്ദ്രീയ വിദ്യാലയങ്ങളില്‍ രണ്ടെണ്ണം കേരളത്തിലാണ്. ഒരെണ്ണം കാസര്‍കോട് ജില്ലയില്‍ നീലേശ്വരത്തും ഒന്ന് പത്തനംതിട്ടയിലെ കോന്നിയിലുമായിരിക്കും. പദ്ധതി പ്രകാരം കെട്ടിടനിര്‍മാണത്തിനായി ഓരോ കേന്ദ്രീയ വിദ്യാലയത്തിനും 11 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്.
Comments