സി ബി ഐയുടെ താത്കാലിക ഡയറക്ടറായി എം നാഗേശ്വര്‍ റാവു ചുമതലയേറ്റു. സി ബി ഐ ഡയറക്ടറായിരുന്ന ആലോക് വര്‍മയെ സ്ഥാനത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് താത്കാലിക ഡയറക്ടറായി റാവു ചുമതലയേറ്റത്. ഡയറക്ടര്‍ സ്ഥാനത്ത് പുതിയ ആള്‍ നിയമിതനാകുന്നിടം വരെ റാവു തുടരും. വ്യാഴാഴ്ച രാത്രി തന്നെ റാവു ചുമതലയേറ്റതായി സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബുധനാഴ്ച ജോലിയില്‍ പ്രവേശിച്ച ആലോകിനെ വ്യാഴാഴ്ചയാണ് ഉന്നതാധികാരസമിതി സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്.
Comments