യുപിയിലും ബിഹാറിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തുടച്ചുനീക്കപ്പെടുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ബിഎസ്പി-എസ്പി സഖ്യപ്രഖ്യാപനത്തിന് പിന്നാലെ മായാവതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു തേജസ്വിയുടെ പ്രതികരണം. അംബേദ്കറുടെ ഭരണഘടന പൊളിച്ചെഴുതി നാഗ്പുര്‍ നിയമം നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും തേജസ്വി പറഞ്ഞു. മായാവതിയുടേയും അഖിലേഷിന്റെയും തീരുമാനം ജനം സ്വീകരിച്ചു കഴിഞ്ഞു. യുപിയില്‍ ഒരു സീറ്റില്‍ പോലും ബിജെപി ജയിക്കാന്‍ പോകുന്നില്ല. മഹാസഖ്യം എല്ലാ സീറ്റിലും ജയിക്കും-തേജസ്വി പറഞ്ഞു.
Comments