You are Here : Home / News Plus

പയ്യോളിയില്‍ സി.പിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

Text Size  

Story Dated: Monday, January 14, 2019 08:27 hrs UTC

കോഴിക്കോട് പയ്യോളിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. അയനിക്കാട് സത്യന്റെ വീടിന് നേരയാണ് അര്‍ധരാത്രി ബോംബേറുണ്ടായത്. അക്രമത്തില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നു. ബോംബ് എറിഞ്ഞ പ്രതികളെ വീട്ടുകാര്‍ കണ്ടതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് പേരും ബി.ജെ.പി പ്രവര്‍ത്തകരാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.