കുടുംബത്തിനായി അടച്ചുറപ്പുള്ള വീടെന്ന അഭിമന്യുവിന്റെ സ്വപ്‌നത്തിന് സാക്ഷാത്കാരം. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീടിന്റെ താക്കോല്‍ അഭിമന്യുവിന്റെ മാതാപിതാക്കള്‍ക്കു കൈമാറി. നാടിനായി ഒരു വായനശാല എന്ന അഭിമന്യുവിന്റെ ആഗ്രഹവും യാഥാര്‍ഥ്യമായി. വട്ടവട പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുള്ള അഭിമന്യു സ്മാരക വായനശാലയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.. പൊതുജനപങ്കാളിത്തത്തോടെ ഒരുലക്ഷത്തോളം പുസ്തകമാണ് വായനശാലയ്ക്കായി സമാഹരിച്ചിരിക്കുന്നത്. കൊട്ടക്കാമ്പൂരില്‍ ചേര്‍ന്ന പൊതുസമ്മേളനത്തിലാണ് താക്കോല്‍ കൈമറിയത്. ആയിരങ്ങളാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നത്. ദു:ഖം താങ്ങാനാകാതെ വേദിയില്‍ പൊട്ടിക്കരഞ്ഞ അഭിമന്യുവിന്റെ അമ്മയെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.
Comments