പണിമുടക്ക് ദിവസം തിരുവനന്തപുരത്തെ എസ്ബിഐ ശാഖ ആക്രമിച്ച കേസില്‍ കീഴടങ്ങിയ എന്‍ജിഒ യൂണിയന്‍ നേതാക്കളെ റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് കീഴടങ്ങിയ ആറുപേരെ റിമാന്‍ഡ് ചെയ്തത്. എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുരേഷ് ബാബു, ശ്രീവത്സന്‍, ജില്ലാ ഏരിയാ നേതാക്കളായ അനില്‍കുമാര്‍, ബിനുരാജ്, ബിനുകുമാര്‍, സുരേഷ് എന്നിവരാണ് കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനില്‍ ഇന്നലെ കീഴടങ്ങിയത്.
Comments