ചെറായിയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കടന്നെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ചെറായിയിലെ ഒരു സ്വകാര്യറിസോർട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ മാസം അഞ്ചാം തീയതിയാണ് ഇവർ ചെറായിയിലെ റിസോർട്ടിൽ എത്തിയത്. ഒരാഴ്ച ഇവർ റിസോർട്ടിൽ താമസിച്ചു. റിസോർട്ടിൽ നൽകിയിരിക്കുന്നത് വ്യാജമേൽവിലാസമാണ്. ഈ ദൃശ്യങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Comments