നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവര്‍ണ്ണരുടെ നയപ്രഖ്യാപനത്തോടെയാവും സമ്മേളനത്തിന് തുടക്കാമാവുക. തിരഞ്ഞെടുപ്പ് തീയതി
പ്രഖ്യാപിക്കാനിടയുള്ളതിനാല്‍ പൂര്‍ണ്ണബജ്റ്റ് ഉടന്‍ പാസാക്കാനാവില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സമ്മേളനത്തില്‍ ശബരിമലയും രാഷ്ട്രീയ പ്രസ്താവനകളുമാകും സമ്മേളനത്തില്‍ നിറഞ്ഞു നില്‍ക്കുക.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിനിടയിലാണ് ഒന്‍പത് ദിവസം നീളുന്ന സഭാ സമ്മേളനത്തിന് തുടക്കമാകുന്നത്. ബജ്റ്റ് സമ്മേളനത്തിലാകെ നിറഞ്ഞു നില്‍ക്കുക ഈ രാഷ്ട്രീയം തന്നെയാകും. 31 നാണ് ബജറ്റ് അവതരണം. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വരുമെന്നതിനാല്‍ മാര്‍ച്ച് 31 ന് മുന്‍പ് പൂര്‍ണ്ണ ബജറ്റ് പാസാക്കാനാവില്ല. വോട്ട് ഓണ്‍ അകൗണ്ട് സഭ പാസാക്കും
Comments