You are Here : Home / News Plus

എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇനി ഒരുമിച്ചു നടത്തില്ല

Text Size  

Story Dated: Thursday, January 24, 2019 02:08 hrs UTC

എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരേസമയം നടത്താമെന്ന നിര്‍ദേശം ഈ വര്‍ഷം നടപ്പാക്കില്ല. ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെയും
എസ്.എസ്.എല്‍.സി. പരീക്ഷ ഉച്ചകഴിഞ്ഞുമായിരിക്കും. ഡി.പി.ഐ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണമേന്മാപരിശോധനാ സമിതിയുടേതാണ് തീരുമാനം.
ഇരു പരീക്ഷകളും ഒരുമിച്ച് നടത്തുന്നതിന് 263 സ്‌കൂളുകളില്‍ സൗകര്യമില്ലെന്നു കണ്ടെത്തി. 66 വി.എച്ച്.എസ്.ഇ. സ്‌കൂളുകളിലും സൗകര്യക്കുറവുണ്ട്. ഈ സാഹചര്യത്തിലാണ് പരീക്ഷകള്‍ ഒരുമിച്ചുനടത്തേണ്ടെന്ന് തീരുമാനിച്ചത്.

എസ്.എസ്.എല്‍.സി.ക്ക് കണക്കു പരീക്ഷയുടെ തലേന്ന് അവധി നല്‍കും. ഇതനുസരിച്ച് ടൈംടേബിളില്‍ മാറ്റംവരും. 25ന് സോഷ്യല്‍ സ്റ്റഡീസ്, 26ന് അവധി, 27ന് കണക്ക്, 28ന് ബയോളജി എന്നിങ്ങനെയാണ് പുതുക്കിയ ടൈംടേബിള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.