ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. അസുഖമുണ്ടെങ്കില്‍ പരോള്‍ അനുവദിക്കുകയല്ല വേണ്ടത്. മറിച്ച് സര്‍ക്കാര്‍ ചികിത്സ നല്‍കുകയാണ് വേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയാണ് ഹൈക്കോടതിയെ സമീപിച്ചത്. പരോളിലിറങ്ങുന്ന കുഞ്ഞനന്തന്‍ പാര്‍ട്ടി പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും രമ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. ഇങ്ങനെ പരോള്‍ നല്‍കുന്നത് ശരിയല്ലെന്നും ഹൈക്കോടതി സര്‍ക്കാരിനോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞനന്തന് ഹൈക്കോടതി നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ടി.പി.വധക്കേസില്‍ 13ാം പ്രതിയാണ് കുഞ്ഞനന്തന്.
Comments