ശബരിമല നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത തൃശൂര്‍ ജില്ലാ പ്രസിഡണ്ട് എ നാഗേഷ്, കൗണ്‍സിലര്‍ സമ്പൂര്‍ണ്ണ എന്നിവരെ അറസ്റ്റു ചെയ്യാനുള്ള പോലിസ്
നടപടി ഹൈക്കോടതി തടഞ്ഞു.നാമജപ റാലിയില്‍ പങ്കെടുത്ത 700 പേര്‍ക്കെതിരെ പോലിസ് ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയ സാഹചര്യത്തിലാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി
വിശദീകരണം ആവശ്യപ്പെട്ടു.
Comments