പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുന്ന കാര്യം സിപിഎമ്മിന്‍റെ സജീവ പരിഗണനയിൽ. പോളിറ്റ് ബ്യൂറോ തീരുമാനമുണ്ടായാൽ എംഎ ബേബി മത്സരിക്കും. ആലപ്പുഴയിലും എറണാകുളത്തും ബേബിക്ക് നിലവിൽ വിജയ സാധ്യതയുണ്ടെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തൽ. കേരളത്തിൽ നിന്ന് നാല് പൊളിറ്റ് ബ്യൂറോ അംഗങ്ങളാണ് ഉള്ളത്. അതിൽ പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും, എസ് രാമചന്ദ്രൻ പിള്ളയും മൽസരിക്കില്ല. അതേസമയം എം എ ബേബിയുടെ സാധ്യത പാർട്ടി നേതൃത്വം തള്ളിക്കളയുന്നില്ല. എം എ ബേബിയുടെ സ്ഥാനാർത്ഥിത്വം അടുത്ത പിബി യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.
Comments