You are Here : Home / News Plus

ശബരിമല പോസ്റ്റിന്‍റെ പേരിൽ സംവിധായകൻ പ്രിയനന്ദനന് നേരെ ആക്രമണം

Text Size  

Story Dated: Friday, January 25, 2019 06:35 hrs UTC

ശബരിമല വിഷയത്തിൽ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്‍റെ പേരിൽ സംവിധായകൻ പ്രിയനന്ദനന് നേരെ ആക്രമണം. തൃശ്ശൂ‍ർ വല്ലച്ചിറയിലെ വീടിന് മുന്നിൽ വച്ചാണ് ആക്രമണമുണ്ടായത്. ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചെന്നും മർദ്ദിച്ചെന്നും വീടിന് മുന്നിൽ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദനൻ വ്യക്തമാക്കി. ശബരിമല വിഷയത്തിൽ പ്രിയനന്ദനൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു. മോശം ഭാഷ ഉപയോഗിച്ചെന്ന ആരോപണങ്ങളും ശക്തമായിരുന്നു. തുടർന്ന് താനുപയോഗിച്ച ഭാഷ കടുത്തുപോയെന്നും പോസ്റ്റ് പിൻവലിക്കുകയാണെന്നും പ്രിയനന്ദനൻ വ്യക്തമാക്കിയിരുന്നു. എന്നാൽ അധിക്ഷേപങ്ങളും ആക്രമണഭീഷണികളും തുടർന്നു. പ്രിയനന്ദനന്‍റെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് ചെയ്യുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് പ്രിയനന്ദനന്‍റെ വീടിന് മുന്നിൽ ആർഎസ്എസ് പ്രവർത്തകർ എത്തിയത്. വീടിന് മുന്നിൽ പ്രതിഷേധിച്ച ഇവർ പ്രിയനന്ദനനെ ആക്രമിച്ചു. മർദ്ദിക്കുകയും വീടിന് മുന്നിൽ ചാണകവെള്ളം തളിക്കുകയും അസഭ്യം വിളിച്ചുപറയുകയും ചെയ്തെന്നും പ്രിയനന്ദനൻ വ്യക്തമാക്കി. 'അയ്യപ്പനെതിരെ നീ സംസാരിക്കുമോ?' എന്ന് ചോദിച്ചാണ് തല്ലിയതെന്ന് പ്രിയനന്ദനൻ പറയുന്നു. സ്ഥലത്ത് തന്നെയുള്ള ആർഎസ്എസ് പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്നും പ്രിയനന്ദനൻ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.