പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങി. നവകേരളനിർമാണത്തിലൂന്നി ഗവർണർ പി സദാശിവത്തിന്‍റെ നയപ്രഖ്യാപനപ്രസംഗം തുടരുകയാണ്. പ്രസംഗത്തിന് തൊട്ടുമുമ്പ് 'പ്രളയബാധിതരോട് നീതി കാണിക്കുക' എന്ന ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. 'എന്‍റെ പ്രസംഗം ശ്രദ്ധിക്കൂ' എന്ന് പ്രതിപക്ഷത്തോട് ഗവർണർ പറഞ്ഞു. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞതോടെ പ്രതിപക്ഷത്തിന്‍റെ ഭാഗത്തു നിന്ന് ചെറിയ ബഹളവും പ്രതിഷേധവുമുണ്ടായി. വികസനം നേടിയെന്ന അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് സഹായം നിഷേധിക്കുകയാണെന്ന കുറ്റപ്പെടുത്തലും ഗവർണർ നയപ്രഖ്യാപനത്തിൽ നടത്തി.
Comments