സംസ്ഥാന സര്‍ക്കാരിന്റെ നഴ്‌സുമാര്‍ക്കുള്ള പുരസ്‌കാരം ഇനി സിസ്റ്റര്‍ ലിനിയുടെ പേരില്‍
Text Size
Story Dated: Friday, January 25, 2019 01:57 hrs UTC
നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ പേരില്‍ മികച്ച നഴ്‌സിനുള്ള പുര്‌സകാരം ഏര്‍പ്പെടുത്തി കേരള സര്‍ക്കാര്‍.സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നഴ്‌സിനുള്ള പുരസ്‌കാരം 'സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ് ' എന്ന പേരിലായിരിക്കും ഇനി മുതല്‍ നല്‍കുക.നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് പേരാമ്പ്രാ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്!സ് ലിനി പുതുശേരി മരിച്ചത്. ചങ്ങരോത്ത് സൂപ്പിക്കടയില്‍ ആദ്യം രോഗം ബാധിച്ചു മരിച്ച യുവാവിനെ ആശുപത്രിയില്‍ ശുശ്രൂഷിച്ചതിനു പിന്നാലെയാണ് പനി പിടിച്ചത്.
Comments