ലോക്ക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നിലപാട് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍, 2009ല്‍ തന്നെ ഇക്കാര്യം താന്‍ വെളിപ്പെടുത്തിയതാണെന്നും വി എം സുധീരന്‍ പറഞ്ഞു.ന്യായമായ അവസരങ്ങള്‍ തനിക്ക് മുന്‍പേ ലഭിച്ചതാണ്. ഇനി പുതു മുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കണം. എന്നാല്‍ അനിവര്യമായവര്‍ മാറി നില്‍ക്കാന്‍ പാടില്ല. ഉമ്മന്‍ ചാ!ണ്ടി മത്സരിക്കുന്നത് നല്ലതാണെന്നും സുധീരന്‍ പറഞ്ഞു.
ഹാരിസണ്‍ ഭൂമി കേസിസില്‍ ഹാരിസണന് അനുകൂലമായ വിധി സര്‍ക്കര്‍ ചോദിച്ചു വാങ്ങിയതാണെന്നും വി എം സുധീരന്‍ വിമര്‍ശിച്ചു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയും സര്‍ക്കാരിന് അനുകൂലമായിട്ടും കേസില്‍ ഹാരിസണ് അനുക്കുലമായ വിധി ഉണ്ടായത് സര്‍ക്കാരിന്റെ പരാജയമാണെന്നും വി എം സുധീരന്‍ പറഞ്ഞു.
Comments