സംസ്ഥാന സഹകരണബാങ്ക് സമ്പൂര്‍ണ ആധുനികവത്ക്കരണത്തിലേക്കെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി സഹകരണബാങ്കുകളില്‍ ഏര്‍പ്പെടുത്തിവരുന്ന നൂതന ബാങ്കിങ് സേവനങ്ങളെപ്പറ്റി വിശദീകരിച്ചത്.
മൊബൈല്‍ ബാങ്കിംഗ്, മൊബൈലിലൂടെ 24 മണിക്കൂറും പണം കൈമാറ്റം ചെയ്യാന്‍ കഴിയുന്ന IMPS (Immediate Mobile Payment System), ബാങ്കിന് സ്വന്തമായി നേരിട്ട് തന്നെ RTGS/NEFT സേവനങ്ങള്‍ (Real Time Gross Settlement/National Eletcronic Fund Transfer), റിസര്‍വ് ബാങ്കിന്റെ ബാങ്കിംഗ് ഇടപാടുകളുടെ ഏറ്റവും നൂതന സാങ്കേതിക വിദ്യയായ ekuber (ഈ ക്യൂബേര്‍), സ്വന്തമായ IFSC Code തുടങ്ങിയവയും സംസ്ഥാന സഹകരണ ബാങ്കിന് ലഭിച്ചതായി മന്ത്രി അറിയിച്ചു.
Comments