എം എ ബേബിയുടെ സ്ഥാനാർത്ഥിത്വവും പോളിറ്റ് ബ്യൂറോ അംഗങ്ങൾ മത്സരിക്കുന്നതുമടക്കം എല്ലാ കാര്യങ്ങളും ഫെബ്രുവരി 8,9 തീയതികളിൽ പോളിറ്റ് ബ്യൂറോ തീരുമാനിക്കും എന്ന് എസ്. രാമചന്ദ്രന്‍ പിള്ള. അതിന് ശേഷം സംസ്ഥാനങ്ങളിൽ ചർച്ച നടത്തും. ഇപ്പോൾ അക്കാര്യങ്ങളിൽ ചർച്ചകളിലേക്ക് കടന്നിട്ടില്ലെന്നും എസ് ആർ പി പറഞ്ഞു. ഇപ്പോള്‍ പുറത്തുവരുന്ന അഭിപ്രായ സർവേകൾ പണം നൽകി ഉണ്ടാക്കിയ പരസ്യങ്ങളാണ്. ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തിന് സ്ഥാനമില്ല. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങളിൽ ഉള്ള സഖ്യങ്ങൾ നിർണായകമാകും. അത് വലിയ ശക്തിയായി മാറുമെന്നും എസ് രാമചന്ദ്രൻ പിള്ള കൂട്ടിച്ചേര്‍ത്തു.
Comments