പത്മഭൂഷണ്‍ നേടിയ നമ്പി നാരായണനെ വിമര്‍ശിച്ച ടി. പി സെന്‍കുമാറിനെതിരെ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഒരു മലയാളിക്ക് അംഗീകാരം കിട്ടുമ്പോള്‍ സന്തോഷിക്കുകയാണ് വേണ്ടതെന്നും പാരവയ്ക്കന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സെന്‍കുമാര്‍ ബിജെപി അംഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കണ്ണന്താനം. ഏതു മലയാളിക്ക് അംഗീകാരം ലഭിച്ചാലും എല്ലാ മലയാളികളും ഒരുമിച്ച് ആഘോഷിക്കുകയാണ് വേണ്ടത്. എന്നാല്‍ എന്തു നല്ല കാര്യം ലഭിച്ചാലും അതിന് പാരവയ്ക്കാന്‍ മുന്‍പിലുണ്ടാവുന്നതും മലയാളിതന്നെയാണ്. അതൊരു ഡിഎന്‍എ പ്രശ്‌നമാണ്. സെന്‍കുമാര്‍ ബിജെപിയില്‍ അംഗമല്ല. അദ്ദേഹത്തിന് എന്തും പറയാനുള്ള അവകാശമുണ്ടെന്നും കണ്ണന്താനം പറഞ്ഞു.
Comments