ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മ പുരസ്‌കാരം നല്‍കിയതുമായി ബന്ധപ്പെട്ട് മോശം പരാമര്‍ശം നടത്തിയ ടി. പി സെന്‍കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കെയിലാണ് പരാതി നല്‍കിയിരിക്കുന്നത്. നമ്പി നാരായണന് പത്മ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച സെന്‍കുമാര്‍ രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് പരാതിയില്‍ ആരോപിക്കുന്നു. നമ്പി നാരായണനെതിരായ പരാമര്‍ശത്തിലൂടെ നീതിന്യായ വ്യവസ്ഥയെയും സെന്‍കുമാര്‍ അപമാനിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്
Comments