സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ മുന്‍ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. പരാതി അന്വേഷണത്തിനായി ഡിജിപി ലോക്‌നാഥ് ബെഹറ ദക്ഷിണ മേഖലാ എഡിജിപിക്ക് കൈമാറി. പോലീസ് സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞ സംഭവത്തിലെ പ്രതി സിപിഎം ജില്ലാ കമ്മിറ്റി ഓഫീലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ചയാണ് ഡിസിപി ചുമതലയിലുണ്ടായിരുന്ന ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ ഇവിടെ നിന്ന് ആരെയും പിടികൂടാനായിരുന്നില്ല. റെയ്ഡിനെതിരെ ആനാവൂര്‍ നാഗപ്പന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. പരാതിയില്‍ മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരം ഡിസിപിയുടെ അധികച്ചുമതലയില്‍ നിന്ന് തെരേസ ജോണിനെ മാറ്റുകയും ചെയ്തിരുന്നു.
Comments