സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണിന്റെ നടപടിയിൽ ഒരു തെറ്റും ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നിയമപരമായ നടപടി എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥയെ സർക്കാർ തളർത്താൻ ശ്രമിക്കുകയാണ്. എന്ത് വിലകൊടുത്തും യുഡിഎഫ് അത് ചെറുക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ചൈത്രതെരേസ ജോണി നെ സർക്കാർ പീഡിപ്പിക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് സംരക്ഷണമൊരുക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു
Comments