രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രഭാത പ്രാർത്ഥനകൾ ഹൈന്ദവത വളർത്തുന്നതാണെന്നും ഇവ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വാദം കേൾക്കും. വിനായക് ഷാ എന്ന അഭിഭാഷകൻ നൽകിയ ഹർജിയിലാണ് നടപടി. കേന്ദ്രീയ വിദ്യാലയങ്ങളിൽ ചൊല്ലുന്ന സംസ്കൃതത്തിലും ഹിന്ദിയിലുമുള്ള ശ്ലോകങ്ങൾ കുട്ടികളുടെ ശാസ്ത്രീയ അഭിരുചി വികസിക്കുന്നതിൽ തടസ്സം സൃഷ്ടിക്കുമെന്നും നിർബന്ധിത ഈശ്വര പ്രാർത്ഥനകൾ വർഗീയ സ്വഭാവമുള്ളതാണെന്നുമാണ് ഹർജിക്കാരന്‍റെ വാദം.
Comments