പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട് പകർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാളെ കേരളത്തിൽ എത്തും. രാഹുലിന്‍റെ വരവോടെ, പ്രചാരണത്തിന് ഒദ്യോഗിക തുടക്കമിടാനാണ് യു ഡി എഫ് തീരുമാനം. ശബരിമലയടക്കം, പ്രധാനമന്ത്രിയുടെ വിമർശനങ്ങൾക്ക് രാഹുൽ മറുപടി നൽകിയേക്കും. നാളെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് രാഹുൽ ഗാന്ധി കൊച്ചിയിൽ എത്തുന്നത്. രാഹുലിന്‍റെ വരവോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒദ്യോഗിക തുടക്കമിടുകയാണ് കോൺഗ്രസ് ലക്ഷ്യം. വൈകിട്ട് മൂന്ന് മണിക്ക് മറൈൻ ഡ്രൈവിൽ നടക്കുന്ന നേതൃ സംഗമം വലിയ വിജയമാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. ബൂത്ത് തലം മുതൽ ഉള്ള കോൺഗ്രസ് പ്രവർത്തകരെയാണ് പൊതുസമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നത്.
Comments