വീട്ടിൽ കയറാനും കുട്ടികളെ കാണാനും അനുവദിക്കണമെന്ന കനക ദുർഗയുടെ അപേക്ഷ പുലാമന്തോൾ ഗ്രാമ ന്യാലായം അടുത്ത മാസത്തേക്ക് മാറ്റി. തനിക്കും ഭർത്താവിനും കൗൺസിലിംഗ് വേണമെന്ന് കനകദുർഗ്ഗ കോടതിയിൽ ആവശ്യപ്പെട്ടു. ചില കാര്യങ്ങൾ പറയാനുണ്ടെന്നും കോടതി വിധി വന്ന ശേഷം പത്ര സമ്മേളനം നടത്തുമെന്നും കനക ദുർഗ്ഗ അറിയിച്ചു. അടുത്ത മാസം നാലാം തിയ്യതിയാണ് കേസ് വീണ്ടും പരിഗണിക്കുക. വീട്ടിൽ കയറ്റില്ലെന്ന് ഭർത്താവും സഹോദരനും നിലപാടെടുത്തതിനെ തുടർന്ന് കനക ദുർഗയെ സർക്കാർ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റി പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഭർത്താവിനെയും സഹോദരനെയും വിളിച്ചുവരുത്തി പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.
Comments