ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ അടക്കമുള്ള എല്ലാ ഹർജികളും പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. മല കയറുന്നതിന് പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് നാല യുവതികൾ നൽകിയ ഹർജിയും ചിത്തിര ആട്ട വിശേഷത്തിനിടെ മർദ്ദിച്ചെന്നാരോപിച്ച് തൃശൂർ സ്വദേശിനി നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. കനകദുർഗയും ബിന്ദുവും ശബരിമലദർശനം നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച റിപ്പോർട്ടും കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്. യുവതികൾക്ക് നാല് മക്കയിലുള്ള പൊലീസുകാർ അകമ്പടി പോയി എന്നും വിഐപി ഗേറ്റുവഴി യുവതികൾ മല കയറിയത് സുരക്ഷ മുൻനിർത്തി ആണെന്നുമാണ് പൊലീസ് റിപ്പോർട്ട്.
Comments