ജനസമ്പര്‍ക്ക പരിപാടിയില്‍ ചോദ്യം ചോദിച്ച സ്ത്രീയോട് തട്ടിക്കയറി കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. മകന്‍ യതീന്ദ്രയുടെ മണ്ഡലമായ വരുണയില്‍ സിദ്ധരാമയ്യയുടെ സന്ദര്‍ശനത്തിനിടെയാണ് സംഭവം. എംഎല്‍എയെ കാണാറേ ഇല്ലെന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥരില്ലെന്നുമായിരുന്നു യുവതിയുടെ പരാതി.
അതേസമയം, അങ്ങോട്ട് ചെന്ന് കാണേണ്ടെന്നും പറയുമ്പോള്‍ മാത്രം വന്നാല്‍ മതിയെന്നുമായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. വീഡിയോ പ്രചരിച്ചതോടെ സംഭവം വിവാദമായിരിക്കുകയാണ്. സിദ്ധരാമയ്യ ആളുകളുമായി സംസാരിക്കുന്നതിനിടെയാണ് മുന്‍നിരയില്‍ ഇരുന്ന സ്ത്രീ എഴുന്നേറ്റുനിന്ന് പരാതി പറഞ്ഞത്. തുടര്‍ന്ന് അവരെ നിര്‍ബന്ധപൂര്‍വ്വം ഇരുത്താന്‍ സിദ്ധരാമയ്യ ശ്രമിക്കുകയായിരുന്നു.യതീന്ദ്രയോട് ഒരു പരാതി പോലും ബോധിപ്പിക്കാന്‍ കഴിയാറില്ലെന്നും അവര്‍ പറഞ്ഞു
Comments