ഐ.പി.എസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരക്കാരുടെ ശ്രമമെന്ന് ആരോപിച്ച കോടിയേരി ഓഫീസര്‍മാര്‍ സര്‍ക്കാറിന് മുകളില്‍ പറക്കാന്‍ ശ്രമിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.
സ്ത്രീ ആയാലും പുരുഷനായാലും ഓഫീസര്‍മാര്‍ നിയമപരമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. സി.പി.എം നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. നിരോധിക്കപ്പെട്ട പാര്‍ട്ടിയൊന്നുമല്ല. നിയമ വാഴ്ച നടപ്പിലാക്കാനാണ് ഇത്തരത്തിലുള്ള ഓഫീസര്‍മാര്‍ ശ്രമിക്കേണ്ടത്. പാര്‍ട്ടി ഓഫീസില്‍ നിന്ന് ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. വെറുതേ ഓഫീസില്‍ കയറി പ്രഹസനം നടത്തി അതിന്റെ പേരില്‍ വാര്‍ത്ത ഉണ്ടാക്കുകയാണ് ഉണ്ടായത്.
ഇത് ആസൂത്രിതമായി ഉണ്ടായതാണ് എന്നൊന്നും കരുതുന്നില്ല. അവരുടെ എന്തെങ്കിലും തോന്നലിന്റെ ഭാഗമായി ചെയ്തതായിരിക്കും. ആസൂത്രിതമായി ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഇതേപോലുള്ള ഓഫീസര്‍മാര്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. എല്ലാ ഓഫീസര്‍മാരും സര്‍ക്കാരിന് കീഴിലാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
Comments