പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎംപി പത്താം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച പൊതുസമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യവെയാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.
രാജേന്ദ്ര മൈതാനത്തിന് സമീപമുളള ഗാന്ധി സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച റാലിയോടെയാണ് സി.എം.പി പത്താം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.എം.പിക്ക് വ്യക്തമായ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ സി.പി.എമ്മിന് ദിശാബോധം നഷ്ടപ്പെട്ടു. ഇടതുമുന്നണിയിലെ സാധാരണ പ്രവര്‍ത്തകര്‍ സി.എം.പിയിലേക്ക് വരുമെന്നും പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments