You are Here : Home / News Plus

പാലിയേക്കര ടോള്‍ പ്ലാസ: നാട്ടുകാര്‍ക്ക് നിലവിലുള്ള ആനുകൂല്യം നിഷേധിക്കരുതെന്ന് സര്‍ക്കാര്‍

Text Size  

Story Dated: Monday, January 28, 2019 02:10 hrs UTC

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനം കൊണ്ടുവരുമ്പോഴും 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള തദ്ദേശവാസികള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യം നിലവിലുള്ള രീതിയില്‍ തുടരണമെന്ന് കേന്ദ്രസര്‍ക്കാരിനോടും നാഷണല്‍ ഹൈവേ അതോറിറ്റിയോടും ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
 
തദ്ദേശവാസികള്‍ക്ക് ആനുകൂല്യം നല്‍കുന്നതുമൂലമുണ്ടാകുന്ന നഷ്ടം സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ തിരിച്ചടയ്ക്കുന്നുണ്ട്. ഫാസ്റ്റ് ട്രാക്ക് വരുമ്പോഴും ഈ സ്ഥിതി തുടരുന്നതാണ് പ്രായോഗികമെന്ന് യോഗം വിലയിരുത്തി. തദ്ദേശവാസികളും മറ്റ് യാത്രക്കാരെപ്പോലെ സ്മാര്‍ട്ട് കാര്‍ഡ് മുഖേന മുന്‍കൂര്‍ പണമടച്ചശേഷം സംസ്ഥാന സര്‍ക്കാര്‍ പണം തിരിച്ചു നല്‍കിയാല്‍ മതിയാകുമെന്ന നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്നും യോഗം വ്യക്തമാക്കി. 
 
മന്ത്രിമാരായ ജി സുധാകരന്‍, സി രവീന്ദ്രനാഥ്, എംഎല്‍എമാരായ ബിഡി ദേവസ്യ, കെ രാജന്‍, പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധന റാവു, മുന്‍സിപ്പാലിറ്റി ഭാരവാഹികള്‍, നാഷണല്‍ ഹൈവേ അതോറിറ്റി, നിര്‍മ്മാണ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.