പത്മനാഭ സ്വാമി ക്ഷേത്ര കേസില്‍ മുന്‍ നിലപാട് തിരുത്തി രാജകുടുംബം. ക്ഷേത്രം സ്വകാര്യ സ്വത്തെന്ന പഴയ വാദമാണ് രാജകുടുംബം തിരുത്തിയത്. പത്മനാഭ സ്വാമി ക്ഷേത്രം പൊതുസ്വത്താണെന്ന് രാജകുടുംബം സുപ്രീംകോടതിയില്‍ പറഞ്ഞു. ക്ഷേത്രഭരണത്തിനുള്ള അവകാശം നല്‍കണമെന്നും രാജകുടുംബം വ്യക്തമാക്കി. പത്മനാഭ സ്വാമി ക്ഷേത്രക്കേസിൽ സുപ്രീംകോടതി വാദം നാളെയും തുടരും. ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Comments