വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാമത് ഒരു സീറ്റ് കൂടി ചോദിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി ഔദ്യോഗിക തീരുമാനത്തിലെത്തിയിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സീറ്റ് ചോദിക്കില്ല എന്ന് പറയുന്നില്ല. ഇക്കാര്യത്തില്‍ യു.ഡി.എഫ് ഉഭയക്ഷി യോഗം ചേരുന്നതിന് മുമ്പായി തീരുമാനമുണ്ടാവുമെന്നും കെ.പി.എ മജീദ് പറഞ്ഞു. 'കോഴിക്കോട് വനിതാ ലീഗ് സംഘടിപ്പിച്ച മുത്തലാഖ് ബില്‍ ആര്‍ക്കുവേണ്ടി' സിംപോസിയം ഉദ്ഘാടനത്തിനെത്തിയ കെ.പി.എ മജീദ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഏത് പാര്‍ട്ടിക്കും സീറ്റ് ചോദിക്കാനുള്ള അവകാശമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കേരളകോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് ചോദിച്ചത്. അതില്‍ ഔദ്യോഗിക തീരുമാനമൊന്നും വന്നില്ല എന്നാണറിയുന്നത്. ചൊവ്വാഴ്ച കേരളത്തിലെത്തിയ രാഹുല്‍ഗാന്ധി ഘടക കക്ഷികളുമായി ചര്‍ച്ച നടത്തും. ശേഷം യു.ഡി.എഫിന് ഗുണകരമാവുന്ന തരത്തിലുള്ള തീരുമാനം ലീഗ് കൊക്കൊള്ളുമെന്നും മജീദ് അറിയിച്ചു.
Comments