പിറവം പള്ളിക്കേസ് കേള്‍ക്കുന്നതില്‍നിന്ന് ഹൈക്കോടതിയിലെ നാലാമത്തെ ബെഞ്ചും പിന്മാറി. ജസ്റ്റിസ് ഹരിലാലും ജസ്റ്റിസ് ആനി ജോണും ഉള്‍പ്പെടുന്ന ബെഞ്ചാണ് വാദം കേള്‍ക്കുന്നതില്‍നിന്ന് പിന്മാറിയത്. എന്നാല്‍ പിന്മാറിയതിന് ജസ്റ്റിസുമാര്‍ കാരണം വ്യക്തമാക്കിയിട്ടില്ല. തുടര്‍ച്ചയായി നാലാമത്തെ ബെഞ്ചാണ് പിറവം പള്ളിക്കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറിയത്.
Comments