കോണ്‍ഗ്രസ് ബൂത്ത് ഭാരവാഹികളുടെ മഹാസമ്മേളനത്തില്‍ പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചും ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് ചോദിച്ച രാഹുല്‍ രാജ്യത്തെ കൊള്ളയടിക്കുന്ന മോദി കള്ളത്തരം പുറത്തറിയാതിരിക്കാനാണ് സിബിഐ ഡയറക്ടരെ അര്‍ധരാത്രിയില്‍ മാറ്റിയതെന്നും പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരും ബൂത്ത് നേതാക്കളുമാണ് പാര്‍ട്ടിയുടെ നട്ടെല്ല്. കോണ്‍ഗ്രസിന് വേണ്ടിയുള്ള ശക്തി ആപ്പിലൂടെ നിര്‍ദേശങ്ങള്‍ തരാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കണം. കൊച്ചിയിലെ വേദിയില്‍ കൂടുതല്‍ വനിതകളുടെ സാന്നിധ്യം താന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ രാഹുല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വനിതാ സംവരണം നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു.
Comments