സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് അർദ്ധരാത്രി റെയ്‍ഡ് ചെയ്ത ചൈത്ര തെരേസ ജോണിന്‍റെ നടപടിയെ അനുകൂലിച്ച് മുൻ ഡിജിപി പി കെ ഹോർമിസ് തരകൻ. രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ റെയ്ഡ് ചെയ്യാൻ പാടില്ലെന്ന നിയമം ഇതുവരെയില്ലെന്ന് ഹോർമിസ് തരകൻ പറഞ്ഞു. തിരുവനന്തപുരം മുൻ ഡിസിപി ചൈത്ര തെരേസ ജോണിന്‍റെ നടപടിയിൽ തെറ്റു കാണുന്നില്ല. കീഴ്വഴക്കങ്ങളല്ല നിയമമാണ് പ്രധാനമെന്നും മുൻ ഡിജിപി ഹോർമിസ് തരകൻ പറഞ്ഞു.
Comments