ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്ന ആരോപണത്തെത്തുടന്ന് കോൺഗ്രസ് നേതാവ് ഒ എം ജോർജ്ജിനെ അന്വേഷണ വിധേയമായി പാർട്ടി സസ്പെൻഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഒ എം ജോർജ്ജിനെ സസ്പെൻഡ് ചെയ്തതായി അറിയിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കർശനമായി നടപടിയെടുക്കുമെന്നും കുറ്റക്കാരെ ഒരു കാരണവശാലും പാർട്ടി സംരക്ഷിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
Comments