വീട്ടുജോലിക്ക് നിന്ന 14കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ നടി ഭാനുപ്രിയക്കെതിരെ പോക്‌സോ ചുമത്തി. ആന്ധ്രാപ്രദേശിലെ ശിശുക്ഷേമസമിതിയാണ് നടിക്കെതിരെ നടപടി എടുത്തത്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള യുവതിയാണ് തന്റെ പതിനാലുകാരിയായ മകളെ ഭാനുപ്രിയ ചെന്നൈയിലേക്ക് വീട്ടുജോലിക്കായി കൊണ്ടുപോയെന്നും പീഡിപ്പിച്ചുവെന്നും കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്.
പെണ്‍കുട്ടിയ്ക്ക് പറഞ്ഞുറപ്പിച്ച ശമ്പളവും നടി നല്‍കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. മാസം പതിനായിരം രൂപയായിരുന്നു ശമ്പളം പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ 18മാസമായി പെണ്‍കുട്ടിക്ക് ഭാനുപ്രിയ ശമ്പളം നല്‍കിയിട്ടില്ലെന്നും വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.
Comments