നമ്പി നാരായണന് നല്‍കിയ പത്മ പുരസ്‌കാരത്തെ വിമര്‍ശിച്ച സംഭവത്തില്‍ കേരള മുന്‍ പോലീസ് മേധാവി ടി.പി സെന്‍ കുമാറിനെതിരെ കേസ് എടുക്കാന്‍ സര്‍ക്കാര്‍ നീക്കം. ഡിജിപിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിക്കൊരുങ്ങുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി. എന്നാല്‍ വിഷയത്തില്‍ കേസ് എടുക്കാന്‍ ആകുമോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. കോഴിക്കോടുള്ള പൊതു പ്രവര്‍ത്തകനാണ് പരാതിക്കാരന്‍.
നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ മുന്‍ പോലീസ് മേധാവി ടി.പി സെന്‍ കുമാര്‍ രംഗത്തെത്തിയിരുന്നു. നമ്പി നാരായണന്‍ ശരാരശരിയില്‍ താഴെയുള്ള ശാസത്രജ്ഞനാണ്. പുരസ്‌കാരം നല്‍കുന്നതിനു വേണ്ടി എന്ത് സംഭാവനയാണ് നമ്പി നാരായണന്‍ നല്‍കിയിട്ടുള്ളതെന്നും സെന്‍കുമാര്‍ ചോദിച്ചു. അവാര്‍ഡ് നല്‍കിയവര്‍ ഇത് വിശദീകരിക്കണമെന്നും സെന്‍ കുമാര്‍ പറഞ്ഞിരുന്നു.ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ എന്തിനാണ് ഈ അംഗീകാരമെന്നും സെന്‍ കുമാര്‍ ചോദിച്ചിരുന്നു.
Comments