എട്ട് സീറ്റുകളുടെ പട്ടിക എന്‍ഡിഎ നേതൃത്വത്തിന് കൈമാറി:തുഷാര്‍
Text Size
Story Dated: Wednesday, January 30, 2019 01:57 hrs UTC
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കാന്‍ താത്പര്യപ്പെടുന്ന എട്ട് സീറ്റുകളുടെ പട്ടിക എന്‍ഡിഎ നേതൃത്വത്തിന് കൈമാറിയതായി ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.സംസ്ഥാനത്തെ ആറ് സീറ്റുകളില്‍ പാര്‍ട്ടിക്ക് വിജയസാധ്യതയുണ്ട്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പാര്‍ട്ടി തലപ്പത്തുള്ളവര്‍ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും തുഷാര്‍ പറഞ്ഞു.എന്‍ഡിഎയില്‍ അഭിപ്രായ ഭിന്നതയുണ്ടായോ എന്ന ചോദ്യത്തിന് മുന്നണിയാല്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുമെന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ മറുപടി.
Comments