ശബരിമല വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നുവെന്ന തരത്തില്‍ നടന്ന വ്യാജപ്രചരണം കാരണം ശബരിമല ക്ഷേത്രത്തില്‍ ഈ വര്‍ഷം നടവരവ് ഇടിഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക്. ശബരിമലയിലെ വരുമാനം ഇടിഞ്ഞാല്‍ അത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇത് സര്‍ക്കാര്‍ അനുവദിക്കില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ നൂറ് കോടി രൂപ സാന്രത്തികസഹായമായി നല്‍കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.
Comments