തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ നീളുന്ന പ്രത്യേക റെയിൽ പാതയാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. തെക്ക് വടക്ക് പാതയുടെ പണി ഈവര്‍ഷം തന്നെ ആരംഭിക്കും. ഇടത്തരം വേഗമുള്ള ട്രെയിനുകൾക്ക് ഗ്രീൻ ലൈൻ പദ്ധഥി സക്കാർ അംഗീകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. നിലവിലുള്ള പാതയിൽ നിന്ന് വ്യത്യസ്ഥമായി പ്രത്യേക റെയിൽവെ ലൈനാണ് ഉദ്ദേശിക്കുന്നത്. 515 കിലോമീറ്ററിൽ പണിയുന്ന പ്രത്യേക പാത നിലവിലെ റെയിൽപാതയുമായി കൂട്ടിമുട്ടുന്നത് തിരുവനന്തപുരത്തും കാസര്‍കോടും മാത്രമായിരിക്കും.
Comments